
യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് "Say No to War" എന്ന സന്ദേശമുയർത്തി സൈത്തൂൺ അക്കാദമി സീ-സൈൻ (Z-SIGN) സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു.
സ്റ്റുഡന്റ്സ് യൂണിയൻ കൺവീനർ ജുനൈദ് പുലാമന്തോൾ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഉസ്താദ് സുഫിയാൻ നൂറാനി അസംബ്ലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന യുദ്ധഭീതികൾക്കും അക്രമങ്ങൾക്കുമെതിരെ മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും ശബ്ദമുയർത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർന്ന് വിദ്യാർത്ഥികളായ അബ്ദുൾ അമാൻ പത്തനംതിട്ട, സുഫിയാൻ മംഗലാപുരം എന്നിവർ വിഷയാധിഷ്ഠിത പ്രമേയ പ്രഭാഷണം നടത്തി. സമാധാനപൂർണ്ണമായ ഒരു നാളേക്കായി വിദ്യാർത്ഥികൾ ഒന്നടങ്കം പങ്കെടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ ഹാഫിദ് ഒമാച്ചപ്പുഴ ചൊല്ലിക്കൊടുത്തു. ബാസിത് പാലക്കാട് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.




