
ജാമിഅത്തുൽ ഹിന്ദ് കൊല്ലം ദാഇറ മഹ്റജാൻ സൈത്തൂൻ അക്കാദമി ജേതാക്കൾ
തെക്കൻ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്ത ജാമിഅത്തുൽ ഹിന്ദ് കൊല്ലം ദാഇറ മഹ്റജാൻ ഫെസ്റ്റിൽ ഇബ്തിദാഇയ്യ വിഭാഗത്തിൽ തിരുവനന്തപുരം സൈത്തൂൻ ഇന്റഗ്രേറ്റഡ് സിവിൽ സർവീസ് അക്കാദമിക്ക് ഓവറോൾ കിരീടം. ആറ്റിങ്ങൽ മഖ്ദൂമിയ്യയിൽ വെച്ചു നടന്ന ദാഇറ മഹ്റജാനിൽ 12 മത്സര ഇനങ്ങളിൽ സൈത്തൂൻ അക്കാദമി വിദ്യാർത്ഥികൾ 6 ഫസ്റ്റും 4 സെക്കന്റും 1 തേർഡ് പ്രൈസും നേടി 98 പോയിന്റ് കരസ്ഥമാക്കിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. ഇതോടെ സിറാജുൽ ഹുദ കുറ്റ്യാടിയിൽ വെച്ചു അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് തല മഹ്‌റജാൻ മത്സരങ്ങളിലേക്ക് സൈത്തൂൻ അക്കാദമിയിലെ പ്രതിഭകളായ വിവിധ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
ദർസ് ദഅവാ വിദ്യാർത്ഥികളുടെ മതഗ്രന്ഥങ്ങളിലുള്ള അവഗാഹം പരിപോഷിപ്പിക്കുന്നതിനായി ജാമിഅത്തുൽ ഹിന്ദ് നടത്തുന്ന മത്സര പരിപാടിയാണ് മഹ്റജാൻ.
സ്വർഫ് നഹ് വ് ടെസ്റ്റ്, ഇബാറത്ത് വായന, അറബി പ്രസംഗം, പേപ്പർ പ്രസന്റേഷൻ, അറബിക് നശീദ,ഹിഫ്ളുൽ ഖുർആൻ, ഹിഫ്ളുൽ മുതൂൻ, ക്വിസ്, പദക്കളരി, അറബി ഇംഗ്ലീഷ് കയ്യെഴുത്ത് തുടങ്ങിയ കിടയറ്റ മത്സരങ്ങളാണ് ജാമിഅ മഹ്റജാനിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. സൈത്തൂൻ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.
